സിദാന്റെ റയലിന് വിജയത്തുടക്കം

Posted on: January 10, 2016 10:15 am | Last updated: January 11, 2016 at 10:19 am

2FF5CBF400000578-0-Real_Madrid_would_expect_United_to_pay_a_world_record_120million-a-50_1452374864760മാഡ്രിഡ്: ഇതിഹാസ താരം സിനദിന്‍ സിദാന് റയല്‍ മഡ്രിഡിന്റെ പരിശീലകക്കുപ്പായത്തില്‍ ഉജ്ജ്വല അരങ്ങേറ്റം. സിദാന്റെ ശിക്ഷണത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ റയല്‍ മാഡ്രിഡ് ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് ഡിപോര്‍ട്ടിവോ ഡി ലാ കൊരൂണയെ തോല്‍പ്പിച്ചു. ഹാട്രിക് നേടിയ ഗാരത് ബെയ്‌ലും ഇരട്ട ഗോള്‍ നേടിയ കരീം ബെന്‍സെമയുമാണ് സ്പാനിഷ് ലീഗില്‍ നടന്ന മത്സരത്തില്‍ റയലിന് മിന്നുന്ന ജയം സമ്മാനിച്ചത്.
22, 49, 63 മിനുട്ടുകളിലായിരുന്നു ബെയ്‌ലിന്റെ ഗോളുകള്‍. 15, 90 മിനുട്ടുകളില്‍ ബെന്‍സെമയും ഗോളടിച്ചു. ആദ്യ ഗോളിലൂടെ സ്പാനിഷ് ലീഗില്‍ തന്റെ നൂറാം ഗോളും സ്വന്തമാക്കി. 15ാം മിനുട്ടില്‍ ബെന്‍സെമയുടെ ഗോളിലൂടെ മുന്നിലെത്തിയ റയലിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തുടര്‍ച്ചയായ ഇടവേളകളില്‍ ഗോളുകള്‍ പിറന്നുകൊണ്ടിരുന്നു. 22ാം മിനുട്ടില്‍ ബെയ്ല്‍ തന്റെ ഗോളടിക്ക് തുടക്കമിട്ടു. കര്‍വാഞ്ചലെടുത്ത കോര്‍ണര്‍ കിക്ക് ഹെഡ്‌ചെയ്ത ബെയ്ല്‍ ലക്ഷ്യത്തിലെത്തിച്ചു.