Connect with us

Ongoing News

പ്രചാരണത്തിന് കൊഴുപ്പേകിയത് സന്ദേശയാത്രകള്‍

Published

|

Last Updated

കോഴിക്കോട്: സ്‌നേഹമാണ് വിശ്വാസം എന്ന പ്രമേയത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണത്തിന് കൊഴുപ്പേകിയത് മിലാദ് സന്ദേശ യാത്രകള്‍.
മീലാദ് സമ്മേളത്തിന്റെ പ്രചാരണാര്‍ഥം മര്‍കസില്‍ നിന്ന് പ്രയാണം ആരംഭിച്ച സന്ദേശയാത്രകള്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. ലോക രാഷ്ട്രങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന മീലാദ് ആഘോഷപരിപാടികള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ഡോക്യുമെന്ററി സന്ദേശയാത്രയിലുടനീളം പ്രദര്‍ശിപ്പിച്ചു.
അതേസമയം, സമ്മേളനത്തിന്റെ പ്രധാന വേദിയുടെ പന്തലിന്റെ കാല്‍ നാട്ടല്‍ ചടങ്ങിന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. കോഴിക്കോട് കടപ്പുറത്ത് നടന്ന ചടങ്ങില്‍ സി മുഹമ്മദ് ഫൈസി, യു കെ അബ്ദുല്‍ മജീദ് മുസ്്‌ലിയാര്‍, അപ്പോളോ മൂസ ഹാജി, എന്‍ജിനീയര്‍ യൂസുഫ് ഹാജി, ബി പി സിദ്ദീഖ് ഹാജി, ഉമര്‍ ഹാജി മണ്ടാളില്‍, ബിച്ചു മാത്തോട്ടം സംബന്ധിച്ചു.