Connect with us

Kannur

കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജന് വീണ്ടും സിബിഐ നോട്ടീസ്

Published

|

Last Updated

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വീണ്ടും സിബിഐ നോട്ടീസ്. ചൊവ്വാഴ്ച സിബിഐ മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. തലശേരി ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ജയരാജന്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വീണ്ടും ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയത്.

കേസില്‍ ഒരു പ്രാവശ്യം സിബിഐ പി ജയരാജനെ ചോദ്യം ചെയ്തിരുന്നു.