സിറിയയില്‍ റഷ്യന്‍ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു

Posted on: January 10, 2016 11:19 am | Last updated: January 10, 2016 at 2:50 pm

syria-russian-attackബെയ്‌റൂത്ത്: സിറിയയില്‍ വീണ്ടും റഷ്യയുടെ ശക്തമായ ആക്രമണം. 43 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 150 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്‌ലിബ് പ്രവിശ്യയിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്.

സന്‍ആയുടെ വടക്ക് ഭാഗത്ത് 290 കിലോമീറ്റര്‍ അകലെയുള്ള മആറത്ത് അല്‍ നുമാനിലായിരുന്നു ആക്രമണം. പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. നുസ്‌റ ഫ്രണ്ടിന് ആധിപത്യമുള്ള ഈ മേഖലയിലെ കോടതിയും ജയിലും ലക്ഷ്യമാക്കിയായിരുന്നു റഷ്യയുടെ ആക്രമണം.