തീവ്രവാദം ഇല്ലാതാക്കാന്‍ സാദാത്ത് സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: അഖ്‌സ

Posted on: January 10, 2016 12:04 am | Last updated: January 10, 2016 at 1:01 am
SHARE
aqsa conferance
ഹുബ്ബുര്‍റസൂല്‍ സാദാത്ത് മീലാദ് സമ്മേളനം സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: തീവ്രവാദ പ്രവണതകള്‍ക്കെതിരായ പ്രചാരണ, ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സാദാത്ത് സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ആള്‍ ഖബീല സാദാത്ത് അസോസിയേഷന്‍ മീലാദ് സമ്മേളനം ആഹ്വാനം ചെയ്തു. പത്താന്‍കോട്ട് ഭീകരാക്രമണം പോലുള്ള സംഭവങ്ങള്‍ ഭീതിയോടെ മാത്രമേ ജനാധിപത്യ വിശ്വാസികള്‍ക്ക് കാണാന്‍ സാധിക്കുകയുള്ളൂ. ഇത്തരം സംഭവങ്ങളുടെ നിജസ്ഥിതി പുറത്ത് കൊണ്ടു വരേണ്ടതുണ്ടെന്നും മലപ്പുറത്ത് നടന്ന സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

ഹുബ്ബുര്‍റസൂല്‍ സാദാത്ത് മീലാദ് സമ്മേളനം സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുല്ലക്കോയ തങ്ങള്‍ ആക്കോട് അധ്യക്ഷത വഹിച്ചു. നൗക സുവനീര്‍ പി ഉബൈദുല്ല എം എല്‍ എ പ്രകാശനം ചെയ്തു. വ്യക്തിത്വ വികസന ക്ലാസിന് ഡോ. ഇ എന്‍ അബ്ദുല്‍ ലത്തീഫ് നേതൃത്വം നല്‍കി. സയ്യിദ് ലുഖ്മാനുല്‍ ഹകീം ഐദറൂസി ഇളനീര്‍ക്കര,സയ്യിദ് ഇബ്‌റാഹീം ഹാദി കാസര്‍കോട് പ്രസംഗിച്ചു.

സമാപന സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് അബ്ദുല്‍ ഹയ്യ് നാസര്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. സയ്യിദ് കുഞ്ഞി സീതി കോയ തങ്ങള്‍ കൊയിലാട്ട്, സയ്യിദ് ഹാമീം ശിഹാബ് തങ്ങള്‍, പി എം എസ് ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട്, സയ്യിദ് പൂക്കുഞ്ഞിക്കോയ തങ്ങള്‍ അത്താണിക്കല്‍, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here