ഭര്‍ത്താവിനെ കത്തി മുനയില്‍ നിര്‍ത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍

Posted on: January 9, 2016 11:58 pm | Last updated: January 9, 2016 at 11:58 pm
SHARE

rapeകൊണ്ടോട്ടി: ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി അസംകാരിയായ 22 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ ഒരാള്‍ പിടിയിലായതായി സൂചന. കിഴിശ്ശേരി കുഴിഞ്ഞൊളം മൈത്രി ശിഹാബാണ് പിടിയിലായതായി സൂചന ലഭിക്കുന്നത്. കഴിഞ്ഞ നവംബര്‍ 20 ന് അര്‍ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. കിഴിശ്ശേരി കുഴിഞ്ഞൊളത്ത് അടക്കകളത്തില്‍ തൊഴിലാളികളാണ് ദമ്പതികള്‍. ഇവരുടെ ബന്ധു നേരത്തെ ഇവിടെ തൊഴിലെടുത്തു വരുന്നുണ്ട്. ഇവര്‍ മുഖേനയാണ് ദമ്പതികള്‍ ഇവിടെ ജോലിക്ക് എത്തിയത്. നവംബര്‍ 20ന് അര്‍ധ രാത്രി ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറി ഭര്‍ത്താവിനെ കത്തി മുനയില്‍ നിര്‍ത്തി ചൊട്ടയില്‍ നസീര്‍, മൈത്രി ശിഹാബ് എന്നിവര്‍ മാറി മാറി പീഡിപ്പിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥ്യത്തെ തുടര്‍ന്ന് അടുത്ത ദിവസം ആശുപത്രിയിലെത്തിയെ യുവതി പീഡനത്തിനിരയായ വിവരം പോലീസിനു ലഭ്യമായതോടെ പ്രതികള്‍ മുങ്ങുകയായിരുന്നു.
ഭരണ മുന്നണിയിലെ പ്രമുഖ കക്ഷിയുടെ പ്രവര്‍ത്തകരായ ഇവരെ പാര്‍ട്ടിയും പോലീസും സംരക്ഷിക്കുകയാണെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സി ഐ ഓഫീസ് മാര്‍ച്ച് ഉള്‍പ്പടെയുള്ള പ്രക്ഷോഭം നടത്തിയിരുന്നു.