അഖ്‌സ മാധ്യമ പുരസ്‌കാരം സയ്യിദ് അലി ശിഹാബിന്

Posted on: January 9, 2016 11:04 pm | Last updated: January 11, 2016 at 9:32 pm
SHARE
sayyid shihab
സയ്യിദ് അലി ശിഹാബ്

മലപ്പുറം: ആള്‍ ഖബീല സാദാത്ത് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരത്തിന് സിറാജ് ഓണ്‍ലൈന്‍ ഇന്‍ ചാര്‍ജ് സയ്യിദ് അലി ശിഹാബ് തങ്ങള്‍ അര്‍ഹനായി. അച്ചടി ശ്രാവ്യ ഓണ്‍ലൈന്‍ മാധ്യമരംഗത്തെ മികവ് കണക്കിലെടുത്താണ് പുരസ്‌കാരം. ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം അഖ്‌സ സാദാത്ത് മീലാദ് സമ്മേളന വേദിയില്‍ സയ്യിദ് പൂക്കുഞ്ഞിക്കോയ തങ്ങള്‍ സമ്മാനിച്ചു. ദൃശ്യ മാധ്യമ രംഗത്തെ മികവിന് സയ്യിദ് ഹുസൈന്‍ ജിഫ്‌രിയും (ദര്‍ശന ടിവി) അവാര്‍ഡിന് അര്‍ഹനായി.

സയ്യിദ് അലി ശിഹാബ് 2003ലാണ് പ്രാദേശിക ലേഖകനായി സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചത്. മലപ്പുറം പുളിക്കല്‍ വലിയപറമ്പ് സ്വദേശിയാണ്. സയ്യിദ് ബാവ ബുഖാരി വലിയ ഉണ്ണി തങ്ങളുടെയും പാറക്കടവത്ത് ആറ്റീവി ബീവിയുടെയും മകനാണ്. ഭാര്യ: ഫാത്തിമത്ത് ബഹ്ജ ബീവി. മകന്‍: സയ്യിദ് മുഹമ്മദ് അന്‍ഫല്‍.

അഖ്‌സ മാധ്യമപുരസ്‌കാരം സയ്യിദ് അലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങുന്നു
അഖ്‌സ മാധ്യമപുരസ്‌കാരം സയ്യിദ് അലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here