മാപ്പ് പറഞ്ഞാല്‍ തീരാവുന്ന തെറ്റല്ല രാജന്‍ ബാബു ചെയ്തതെന്ന് രമേശ് ചെന്നിത്തല

Posted on: January 9, 2016 10:27 pm | Last updated: January 9, 2016 at 10:27 pm
SHARE

chennithalaതിരുവനന്തപുരം: വെളളാപ്പളളിക്ക് വേണ്ടി ജാമ്യം എടുക്കാന്‍ പോയ ജെഎസ്എസ് നേതാവ് എഎന്‍ രാജന്‍ ബാബുവിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാപ്പ് പറഞ്ഞാല്‍ തീരാവുന്ന തെറ്റല്ല രാജന്‍ ബാബു ചെയ്തതെന്നും യുഡിഎഫില്‍ തുടരണമോ എന്ന് ഘടകക്ഷികള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.

യുഡിഎഫില്‍ നിന്നും പുറത്താക്കും എന്ന സ്ഥിതി വന്നപ്പോഴാണ് തനിക്ക് തെറ്റുപറ്റിയെന്നും, വെള്ളാപ്പള്ളിക്കൊപ്പം പോകരുതായിരുന്നെന്നും, യുഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും രാജന്‍ ബാബു വ്യക്തമാക്കിയിരുന്നു. തനിക്ക് തെറ്റു പറ്റി പോയെന്നും വെളളാപ്പളളിക്കൊപ്പം പോയത് ഒഴിവാക്കാമായിരുന്നുവെന്ന് പിന്നീട് തോന്നിയതായി രാജന്‍ ബാബു പറഞ്ഞു. താനിപ്പോഴും യുഡിഎഫിന്റെ കൂടെതന്നെയാണെന്നും രാജന്‍ബാബു പറഞ്ഞു. എസ്എന്‍ഡിപി നേതാക്കള്‍ ജെഎസ്എസ് യോഗങ്ങളില്‍ പങ്കെടുക്കുന്നുവെന്നത് വ്യാജ പ്രചാരണമാണെന്നും രാജന്‍ ബാബു പറഞ്ഞു.