‘ജയിലില്‍ പോകാന്‍ തയാറായിക്കൊള്ളൂ’: കെജ്‌രിവാളിനോട് ബിജെപി

Posted on: January 9, 2016 7:37 pm | Last updated: January 9, 2016 at 7:37 pm
SHARE

arvind-kejriwal-ന്യൂഡല്‍ഹി: ജയിലില്‍ പോകാന്‍ തയാറായിക്കൊള്ളാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോടു ബിജെപി. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണു ബിജെപിയുടെ ഭീഷണി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫയല്‍ ചെയ്ത മാനഷ്ടക്കേസില്‍ കെജ്‌രിവാളിനു ജയില്‍ ഉറപ്പാണെന്നും ബിജെപി നേതൃത്വം അവകാശപ്പെട്ടു. അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന കാലത്ത് നിരവധി അഴിമതികള്‍ നടന്നിരുന്നു എന്ന കെജ്്‌രിവാളിന്റെ ആരോപണത്തെത്തുടര്‍ന്ന് ജെയ്റ്റ്‌ലി ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.

ഒന്നിനു പിറകേ ഒന്നായി ഡല്‍ഹി സര്‍ക്കാര്‍ ഭരണഘടനാ ലംഘനങ്ങള്‍ നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും ഇത്തരം പരാജയങ്ങള്‍ മറച്ചുവയ്ക്കുന്നതിനായാണു കെജരിവാള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ ആരോപിച്ചു.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതികള്‍ അന്വേഷിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചത് ഭരണഘടനാപരമല്ലെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെ കോടതിയില്‍ നേരിടുമെന്നായിരുന്നു അരവിന്ദ് കെജരിവാളിന്റെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here