ഐ സി എഫ് ഓണ്‍ലൈന്‍ ക്വിസ് 15ന്

Posted on: January 9, 2016 5:39 pm | Last updated: January 9, 2016 at 5:39 pm
SHARE

ദുബൈ: സഹിഷ്ണുതയുടെ പ്രവാചകന്‍ (സ്വ) എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് നടത്തി വരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റ് കമ്മിറ്റി ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തും. യു എ ഇ, സഊദി അറേബ്യ., ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ ആറ് ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി പ്രവാസികള്‍ക്ക് പങ്കെടുക്കാം.
http://www.pravasivayana.com/ എന്ന വെബ്‌സൈറ്റില്‍ 15ന് രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയാണ് മത്സരം.
പ്രവാസി വായന മാസികയുടെ ഡിസംബര്‍ ലക്കവും പ്രവാചകനുമായി ബന്ധപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പഠനങ്ങളും അടിസ്ഥാനമാക്കിയാണ് ക്വിസ്. സിലബസും വിശദ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വെബ്‌സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് യൂസര്‍ നെയിമും പാസ്‌വേര്‍ഡും കരസ്ഥമാക്കി അത് ഉപയോഗിച്ചു മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ജനുവരി 12 വരെ രജിസ്റ്റര്‍ ചെയ്യാം.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ലാപ്‌ടോപ്, സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ് പി സി തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 055-5824004.