മാള്‍ ഓഫ് ദി എമിറേറ്റ്‌സിനും മിറക്കിള്‍ ഗാര്‍ഡനും ഇടയില്‍ ബസ് റൂട്ട്

Posted on: January 9, 2016 5:31 pm | Last updated: January 9, 2016 at 5:31 pm
SHARE
മാള്‍ ഓഫ് ദി എമിറേറ്റ്‌സിനും മിറക്കിള്‍ ഗാര്‍ഡനും ഇടയില്‍ ഏര്‍പ്പെടുത്തിയ ബസ്‌റൂട്ടിന്റെ രൂപരേഖ
മാള്‍ ഓഫ് ദി എമിറേറ്റ്‌സിനും മിറക്കിള്‍ ഗാര്‍ഡനും ഇടയില്‍ ഏര്‍പ്പെടുത്തിയ ബസ്‌റൂട്ടിന്റെ രൂപരേഖ

ദുബൈ: മാള്‍ ഓഫ് ദി എമിറേറ്റ്‌സിനും മിറക്കിള്‍ ഗാര്‍ഡനും ഇടയില്‍ ബസ് ഏര്‍പ്പെടുത്തിയതായി ആര്‍ ടി എ പൊതുഗതാഗത വിഭാഗം ഡയറക്ടര്‍ ആദില്‍ മുഹമ്മദ് ശക്‌റി അറിയിച്ചു.
105 നമ്പര്‍ എക്‌സ്പ്രസ് റൂട്ടാണിത്. ഇടക്ക് സ്റ്റോപ്പ് ഉണ്ടാവുകയില്ല. വിനോദ സഞ്ചാരികള്‍ക്കും തദ്ദേശീയര്‍ക്കും ഈ റൂട്ട് ഉതകും. ഞായര്‍ മുതല്‍ വ്യാഴം വരെ എല്ലാ ദിവസവും ഉച്ച രണ്ടിനും രാത്രി എട്ടിനും ഇടയിലാണ് ബസ് സര്‍വീസ്. വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ച 12 മുതല്‍ രാത്രി പത്തുവരെ ആയിരിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെ 20 മിനുട്ട് ഇടവിട്ടാണ് ബസുണ്ടാവുകയെങ്കില്‍ വെള്ളി ശനി ദിവസങ്ങളില്‍ 15 മിനുട്ട് ഇടവേള മാത്രമെ ഉണ്ടാവുകയുള്ളു. അഞ്ചു ദിര്‍ഹമാണ് ഈടാക്കുക.
കഴിഞ്ഞ മാസം 17ന് ആരംഭിച്ച റൂട്ടില്‍ തിരക്കേറിവരുന്നതായും ഡയറക്ടര്‍ ആദില്‍ അറിയിച്ചു.