അല്‍ ഐന്‍ ബസ്സ്റ്റാന്റ് കെട്ടിടം തുറന്നു

Posted on: January 9, 2016 5:29 pm | Last updated: January 9, 2016 at 5:29 pm
SHARE
അല്‍ ഐനിലെ പുതിയ ബസ്സ്റ്റാന്റ് കെട്ടിടം
അല്‍ ഐനിലെ പുതിയ ബസ്സ്റ്റാന്റ് കെട്ടിടം

അല്‍ ഐന്‍: പുതിയ ബസ്സ്റ്റാന്റ് കെട്ടിടം ഇന്നലെ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു. പുതുക്കിപ്പണിത ബസ്സ്റ്റാന്റില്‍ വാഹനങ്ങള്‍ക്ക് വിശാലമായ പാര്‍ക്കിംഗും യാത്രക്കാര്‍ക്ക് ബസ് കാത്തിരിക്കാന്‍ വിപുലമായ സൗകര്യങ്ങളുമുണ്ട്.
അബുദാബി, ദുബൈ, ഷാര്‍ജ തുടങ്ങി മറ്റു എമിറേറ്റുകളിലേക്കും അല്‍ ഐനിലെ വിവിധ പ്രദേശങ്ങളിലേക്കും ഇവിടെ നിന്ന് ബസ് സര്‍വീസ് നടത്തുന്നതിനാല്‍ ധാരാളം ആളുകളാണ് സ്റ്റാന്റിലെത്താറ്. അവര്‍ക്ക് പുതിയ സൗകര്യങ്ങള്‍ ഉപകാരപ്രദമാവും.
അല്‍ ഖുആ, അല്‍ വഖല്‍, അല്‍ ഫഖ, ശുഐബ്, അല്‍ ഹയര്‍, സുവൈഹാന്‍, നാഹില്‍, അല്‍ യഹര്‍, മസ്‌യദ് തുടങ്ങിയ അല്‍ ഐനിലെ ഉള്‍പ്രദേശങ്ങളിലേക്കും ബസ് സര്‍വീസുണ്ട്. നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഷട്ടില്‍ ബസുകളും ഇവിടെ നിന്നാണ് സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി താല്‍ക്കാലിക കെട്ടിടത്തിലായിരുന്നു ബസ് സ്റ്റാന്റ് പ്രവര്‍ത്തിച്ചിരുന്നത്.