Connect with us

Gulf

കടലോരങ്ങളില്‍ ലൈബ്രറി സ്ഥാപിക്കും

Published

|

Last Updated

കടലോര കിയോസ്‌ക് ലൈബ്രറി

ദുബൈ: കടലോര കാഴ്ചകള്‍ കാണാനെത്തുന്നവര്‍ക്ക് ലൈബ്രറി ലഭ്യമാക്കും. ദുബൈ നഗരസഭയാണ് പുതിയൊരു സംരംഭം തുടങ്ങുന്നത്. ഇതിന് വേണ്ടി പുസ്തകങ്ങളുടെ കിയോസ്‌കുകള്‍ സ്ഥാപിക്കും. അടുത്തമാസം തന്നെ കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്ന് നഗരസഭാ പരിസ്ഥിതി വിഭാഗം ഡയറക്ടര്‍ ആലിയ അബ്ദുര്‍റഹ്മാന്‍ അല്‍ ഹര്‍മൂദി പറഞ്ഞു. 2016 വായനാവര്‍ഷമായി യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വായന പരിപോഷിപ്പിക്കാനാണിത്.
ആദ്യ കിയോസ്‌കുകള്‍ ഉമ്മു സുഖീം, മംസര്‍ ബീച്ചുകളിലാണ് സ്ഥാപിക്കുക. എട്ട് യൂണിറ്റുകള്‍ ആലോചനയിലുണ്ട്. വിജയകരമായ കൂടുതല്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. ബീച്ചിലിരുന്ന് പുസ്തകം വായിക്കാന്‍ സൗകര്യപ്രദമായിരിക്കും. ബീച്ചില്‍ നിന്ന് മടങ്ങുമ്പോള്‍ പുസ്തകം കിയോസ്‌കില്‍ തിരിച്ചുവെക്കേണ്ടതുണ്ട്. അറബി, ഇംഗ്ലീഷ് പുസ്തകങ്ങളും കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും ലഭ്യമായിരിക്കും.
സൗരോര്‍ജ കിയോസ്‌കുകളാണ് സ്ഥാപിക്കുക. പല സ്ഥലങ്ങളിലും സൗജന്യ വൈ ഫൈ അടങ്ങുന്ന സ്മാര്‍ട് ഈന്തപ്പനകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള അറിയിപ്പുകള്‍ ലഭ്യമാണെന്നും ആലിയ അബ്ദുര്‍റഹീം അല്‍ ഹര്‍മൂദി വ്യക്തമാക്കി.

---- facebook comment plugin here -----

Latest