ഐ സി എഫ് ആരോഗ്യ ബോധവല്‍കരണ കാമ്പയിന്‍ നടത്തുന്നു

Posted on: January 9, 2016 5:10 pm | Last updated: January 9, 2016 at 5:10 pm
SHARE

icfദുബൈ: പ്രവാസി ആരോഗ്യം മുഖ്യ ചര്‍ച്ചാവിഷയമാക്കി യു എ ഇ, ഐ സി എഫ് ആരോഗ്യ ബോധവല്‍കരണ കാമ്പയിന്‍ നടത്തുന്നു. ‘മാറുന്ന പ്രവാസം, മറക്കുന്ന ആരോഗ്യം’ എന്ന ശീര്‍ഷകത്തില്‍ ജനുവരി 10 മുതല്‍ ഒരു മാസക്കാലമാണ് കാമ്പയിന്‍. ആരോഗ്യ ബോധവല്‍കരണത്തിലൂടെ പ്രവാസികളില്‍ ഗുണപരമായ ജീവിത ശൈലിയും ചിട്ടകളും രൂപപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യം. ഇസ്‌ലാമിന്റെ ആരോഗ്യ ദര്‍ശനങ്ങള്‍ സംബന്ധിച്ച് പുതിയ അവബോധം സൃഷ്ടിക്കാനും ശ്രമിക്കും.
അധ്വാനത്തിനിടയില്‍ ആരോഗ്യംമറന്നു രോഗങ്ങളുമായി മല്ലടിക്കേണ്ടി വരികയാണ് മിക്ക പ്രവാസികളും. ശരീരവും ആരോഗ്യവും മറക്കുന്ന പ്രവാസികളില്‍ ഭുരിഭാഗവും രോഗങ്ങളുടെ കൂമ്പാരവുമായാണ് നാട്ടിലേക്ക് മടങ്ങുന്നത്. ശിഷ്ട ജീവിതം അവര്‍ക്ക് യാതനകളുടേതായിരിക്കും. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്നു ബോധ്യപ്പെടുത്തുകയും അതനുസരിച്ചുള്ള ജീവിത ശൈലിയും ഭക്ഷണ സംസ്‌കാരവും വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന വിവിധ പരിപാടികള്‍ കാമ്പയിന്‍ കാലത്ത് നടക്കും.

വിളംബരം, സെമിനാര്‍, ഫാമിലി പ്രോഗ്രാം, ടേബിള്‍ ടോക്, പ്രഭാഷണം, ഹെല്‍ത് ടിപ്‌സ്, ഡോക്യുമെന്ററി, ഹെല്‍ത് ഡയറി, യുണിറ്റ് കെയര്‍ കണ്‍വിന്‍, മെഡിക്കല്‍ ചെക്കപ്പ്, ബ്ലഡ് ഡൊണേഷന്‍ തുടങ്ങിയവ നടക്കും. വിദഗ്ധ ഡോക്ടര്‍മാര്‍, വൈദ്യശാസ്ത്ര രംഗത്തെ സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ എഴുതുന്ന സ്‌പെഷ്യല്‍ മാഗസിന്‍ സൗജന്യ വിതരണം നടത്തും.

വിവിധ സെന്‍ട്രലുകളില്‍ കാമ്പയിന്‍ വിളംബരത്തിന് മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, പകര അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, വി പി എ കുട്ടി ദാരിമി, വി പി എം ശാഫി, ഉസ്മാന്‍ മുസ്‌ലിയാര്‍ ടി എന്‍ പുരം, ശരീഫ് കാരശ്ശേരി, അബ്ദുല്‍ ഹയ്യ് അഹ്‌സനി, എ കെ അബ്ദുല്‍ ഹഖീം, നൗഫല്‍ കരുവംചാല്‍, റസാഖ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.