ജിദ്ദ സഅദിയ്യ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Posted on: January 9, 2016 3:23 pm | Last updated: January 9, 2016 at 3:23 pm

ജിദ്ദ:ജാമിഅ സഅദിയ്യ അറബിയ്യ ജിദ്ധ സഅദിയ്യ സെന്റര്‍ ശറഫിയ്യയില്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പ്രസിഡണ്ട് അന്‍വര്‍ ചേരങ്കൈ അദ്ധ്യക്ഷത വഹിച്ചു.പൊതു സമ്മേളനം കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു.കൊട്ടുക്കര മുഹ് യദ്ധീന്‍ സഅദി മുഖ്യ പ്രഭാഷണം നടത്തി.ശാഫി മുസ് ലിയാര്‍ (ICFപ്രസിഡണ്ട്),അലി ബുഖാരി ( RSC ) മുജീബ് ഏഴോം (അല്‍ മഖര്‍),അബൂബക്കര്‍ സിദ്ധീഖ് ( KCF ),അശ്‌റഫ് സഅദി ദേലംപാടി,ഹനീഫ് ചെര്‍ക്കള,സയ്യിദ് അബൂബക്കര്‍ തങ്ങള്‍,ഹസന്‍ ബത്തേരി,അബൂബക്കര്‍ ഹാജി കൊടിയമ്മ,അബ്ദുല്ലാ ഹാജി, മുസ്തഫ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.