പഞ്ചാബില്‍ വീണ്ടും അതീവ ജാഗ്രതാ നിര്‍ദേശം

Posted on: January 9, 2016 3:17 pm | Last updated: January 10, 2016 at 11:05 am
SHARE

pathankot-village-ചണ്ഡീഗഢ്: ഭീക്രരാക്രമണം നടന്ന പത്താന്‍കോട്ടില്‍ പ്രധാനമന്ത്രി സന്ദര്‍ശനം തുടരുന്നതിനിടെ പഞ്ചാബില്‍ അതീവ ജാഗ്രതാ നിര്‍ദേശം. രഹസ്യാന്വേഷണ ഏജന്‍സികളാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇന്ത്യ-പാക് അതിര്‍ത്തിയിലുള്ള ടിബ്രി മേഖലയില്‍ ഭീകരരെ കണ്ടതായി പ്രദേശവാസി അറിയിച്ചിരുന്നു. എന്നാല്‍ പൊലീസിന് ഇവരെ കണ്ടെത്താനായിട്ടില്ല.

ടിബ്രി കന്റോണ്‍മെന്റ് ഏരിയയില്‍ ആയിരത്തോളം സൈനികരേയും പൊലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. നേരത്തെ പത്താന്‍കോട്ട് ഭീകരാക്രമണത്തിന് രണ്ട് ദിവസം മുമ്പും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here