മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഏഴര ലക്ഷം പേരെ ഹിന്ദുമതത്തിലേക്ക് മാറ്റിയെന്ന് പ്രവീണ്‍ തൊഗാഡിയ

Posted on: January 9, 2016 1:51 pm | Last updated: January 10, 2016 at 11:05 am
SHARE

pravintogadiaസൂററ്റ്: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏഴര ലക്ഷം പേരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ചെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നായി ഏഴര ലക്ഷം പേരെയാണ് മതപരിവര്‍ത്തനം നടത്തിയത്. 2.5 ലക്ഷം മുസ്‌ലിംകളേയും 5 ലക്ഷം ക്രിസ്ത്യാനികളേയുമാണ് മതം മാറ്റിയതെന്നും തൊഗാഡിയ അവകാശപ്പെട്ടു.

ഹിന്ദുക്കള്‍ രാജ്യത്തെ ഭൂരിപക്ഷമായി തുടരുന്നതിന് ഘര്‍ വാപസി തുടരേണ്ടതുണ്ട്. ഒരു വര്‍ഷം 15000 പേരെയാണ് ഘര്‍ വാപസി നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 40000 ലേറെപ്പേരെ ഹിന്ദുക്കളാക്കി. ആര്‍എസ്എസ് നടത്തുന്ന മതപരിവര്‍ത്തനത്തിന് പുറമേയാണിതെന്നും തൊഗാഡിയ പറഞ്ഞു.

രാമക്ഷേത്രം നിര്‍മ്മിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട. പാര്‍ലമെന്റ് ഇതിനായി നിയമം കൊണ്ടുവരണം. പാകിസ്താനിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.