Connect with us

National

പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിന് സംവരണ വ്യവസ്ഥയില്ല: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം മാനദണ്ഡമാക്കേണ്ടെന്ന് സുപ്രീംകോടതി. നിലവിലുള്ള ചട്ടങ്ങള്‍ അനുസരിച്ച് സംവരണം മാനദണ്ഡമാക്കാനാകില്ല. എന്നാല്‍ സംവരണം മാനദണ്ഡമാക്കണോയെന്ന കാര്യത്തില്‍ സര്‍ക്കാരുകള്‍ക്കും പൊതുമേഖലാ ബാങ്കുകള്‍ക്കും തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

ഇതുസംബന്ധിച്ച് സുപ്രീംകോടതിയും മദ്രാസ് ഹൈക്കോടതിയും നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകള്‍ സുപ്രീംകോടതി റദ്ദാക്കി. പട്ടിക വര്‍ഗ വിഭാഗത്തിന് സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പൊതുമേഖലാ ബാങ്കുകള്‍ സുപീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരും പൊതുമേഖലാ ബാങ്കുകളും പുന:പരിശോധനാ ഹരജി നല്‍കുകയായിരുന്നു. ഈ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Latest