വെള്ളാപ്പള്ളിക്കൊപ്പം പോയതില്‍ തെറ്റുപറ്റിയെന്ന് രാജന്‍ ബാബു

Posted on: January 9, 2016 12:02 pm | Last updated: January 10, 2016 at 1:20 pm
SHARE

rajan-babuകൊച്ചി: ആലുവ പൊലീസ് സ്റ്റേഷനില്‍ വെള്ളാപ്പള്ളിക്കൊപ്പം ജാമ്യമെടുക്കാന്‍ പോയത് തെറ്റായിപ്പോയെന്ന് ജെഎസ്എസ് നേതാവ് എ എന്‍ രാജന്‍ബാബു. വെള്ളാപ്പള്ളിക്കൊപ്പം പോകുന്നത് ഒഴിവാക്കാമായിരുന്നു. താനിപ്പോഴും യുഡിഎഫിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജന്‍ ബാബു വെള്ളാപ്പള്ളിക്കൊപ്പം പോയതിനെതിരെ യുഡിഎഫ് നേതാക്കളും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. യുഡിഎഫില്‍ തുടരാന്‍ ആഗ്രഹിക്കുന്നെന്ന നിലപാട് അദ്ദേഹം ഇന്ന് മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രി തിരിച്ചെത്തിയാലായിരിക്കും കൂടിക്കാഴ്ച.

രാജന്‍ ബാബുവിന്റെ നടപടി ന്യായീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഘടകകക്ഷികളുമായി ആലോചിച്ച് നടപടി കൈക്കൊള്ളുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വ്യക്തമാക്കിയിരുന്നു. രാജന്‍ ബാബുവിന്റെ നിപടിക്കെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരനും രംഗത്തെത്തിയിരുന്നു. രാജന്‍ ബാബുവിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.