ദേശീയപാതയില്‍ ലോറിയും വാനും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്കേറ്റു

Posted on: January 9, 2016 11:50 am | Last updated: January 9, 2016 at 11:50 am

വടക്കഞ്ചേരി: ദേശീയപാത തേനിടുക്കില്‍ ലോറിയും വാനും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവര്‍ തൃശൂര്‍ സ്വദേശികളും ബന്ധുക്കളുമാണ്. ഇവരെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടം.
വടക്കഞ്ചേരിയിലുള്ള ബന്ധു വീട്ടില്‍ വന്ന് തൃശൂരിലേക്ക് തിരിച്ച് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. മാടക്കത്തറ കരിയ്യൂത്തറ വീട്ടില്‍ കെ എസ് വിനോദ് (39), ഭാര്യ സരിത (30), കണ്ടശ്ശാംകടവ് പാറക്കല്‍ വീട്ടില്‍ ദിലീപ് (42), ഭാര്യ സനിത (28) പൂവ്വച്ചിറ പന്തലാംകുന്ന് വീട്ടില്‍ സുകുമാരന്‍ (54), ഭാര്യ ഉഷ (48) പൂവ്വച്ചറി സ്വദേശികളായ കരയാംപറമ്പ് വീട്ടില്‍ പരേതനായ ബാലന്റെ ഭാര്യ മീനാക്ഷി, സത്യന്റെ മകള്‍ കൃഷ്‌ണേന്ദു (14), മറ്റു ബന്ധുക്കളായ സുനജ (37), ആര്യനന്ദ (7), ശ്രീഭദ്ര (8), ശ്രീദുര്‍ഗ (3) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വടക്കഞ്ചേരി പോലീസും ഹൈവേ പോലീസും നാട്ടുകാരുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.