തീരദേശ പരിപാലന നിയമം തദ്ദേശ സ്ഥാപനങ്ങള്‍ അട്ടിമറിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Posted on: January 9, 2016 10:52 am | Last updated: January 9, 2016 at 3:21 pm
SHARE

supreme court1തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ തീരദേശ പരിപാലന നിയമം അട്ടിമറിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേരളം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് തീരദേശത്ത് അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ആലപ്പുഴയിലെ കോപികോ റിസോര്‍ട്ടിന്റെ സത്യവാങ്മൂലത്തിന് എതിരായ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങല്‍ വ്യക്തമാക്കിയത്. കോസ്റ്റല്‍ റെഗുലേഷന്‍ സോണിന്റെ(CRZ) പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ അനുമതിയോടെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.