എസ് വൈ എസ് ജില്ലാ മീലാദ് സെമിനാര്‍ ഇന്ന്

Posted on: January 9, 2016 9:40 am | Last updated: January 9, 2016 at 9:40 am
SHARE

മലപ്പുറം: ‘സ്‌നേഹ റസൂല്‍ (സ്വ) കാലത്തിന്റെ വെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് സെമിനാര്‍ ഇന്ന് തിരൂരില്‍ നടക്കും.
വാഗന്‍ട്രജഡി ഹാളില്‍ ഉച്ചതിരിഞ്ഞ് 2.30 നാണ് പരിപാടി. ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിക്കും.
തിരൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ഗിരീഷ് ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയാവും. പി സുരേന്ദ്രന്‍, സി മുഹമ്മദ് ഫൈസി, പി എസ് കെ മൊയ്തു ബാഖവി മാടവന, എം അബ്ദുല്‍ മജീദ്, എം അബൂബക്കര്‍ മാസ്റ്റര്‍, വി പി എം ബശീര്‍ പ്രസംഗിക്കും.