സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ മലപ്പുറത്ത് തുടക്കം

Posted on: January 9, 2016 9:39 am | Last updated: January 9, 2016 at 9:39 am
SHARE

മലപ്പുറം: അന്തര്‍ജില്ലാ സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കോട്ടപ്പടി സ്റ്റേഡിയത്തില്‍ തുടക്കമാവും. വൈകീട്ട് 6.45ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ആദ്യ മത്സരത്തില്‍ തിരുവനന്തപുരം ഇടുക്കി ജില്ലയുമായി മത്സരിക്കും. 10 മുതല്‍ 18വരെയാണ് ചാമ്പ്യന്‍ഷിപ്പ്. 11, 12, 13, 15, 16 തീയതികളില്‍ രണ്ടു മത്സരങ്ങളുണ്ടായിരിക്കും. നിലവിലുള്ള ചാമ്പ്യന്മാരായ മലപ്പുറവും റണ്ണേഴ്‌സായ കോട്ടയവും ക്വാര്‍ട്ടറിലേക്കു നേരിട്ട് സീഡ് ചെയ്തിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ നിന്നുമാണ് സന്തോഷ് ട്രോഫിയിലേക്കുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുക. ഫഌഡ്‌ലിറ്റിലാണ് മത്സരങ്ങള്‍ നടക്കുകയെന്ന് ഡി എഫ് എ പ്രസിഡന്റ് കെ അബ്ദുല്‍കരീം, സെക്രട്ടറി കെ സുരേന്ദ്രന്‍, കെഎഫ്എ ഖജാഞ്ചി പി അശ്‌റഫ്, എം മുഹമ്മദ് സലീം, ജലീല്‍ പങ്കെടുത്തു.