Connect with us

Kozhikode

പൊള്ളലേറ്റവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് നിഹാരി മെഡാലി

Published

|

Last Updated

കോഴിക്കോട്: പൊള്ളലേറ്റവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഹൈദരാബാദുകാരി നിഹാരി മെഡാലി അനുഭവങ്ങളും ഓര്‍മകളും പങ്കുവെക്കാനായി സാമൂഹിക നീതി ദിനാഘോഷ വേദിയിലെത്തി. നിഹാരി തന്റെ ഓര്‍മകള്‍ പങ്ക് വെച്ചപ്പോള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്ത സ്ത്രീകളുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാകാതെ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചവളാണ് നിഹാരി. ഒടുവില്‍ ജീവിതത്തിലേക്ക് തിരികെ വന്നപ്പോള്‍ രാജ്യത്തകത്തും പുറത്തുമുള്ള പൊള്ളലേറ്റ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണിവര്‍. തന്റെ നേതൃത്വത്തിലുള്ള പൊള്ളലേറ്റവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ സംഘടന പുരുഷനെന്നോ, സ്ത്രീയെന്നോ വേര്‍തിരിവില്ലാതെ അഭയം നല്‍കുന്നതായി അവര്‍ പറയുന്നു. മറ്റ് രാജ്യങ്ങളില്‍ ആസിഡ് കൈയില്‍ കൊണ്ട് നടക്കുന്നത് പോലും കുറ്റകരമാണ്. എന്നാല്‍ ഇത്തരത്തിലുള്ള നിയമം ഇന്ത്യയില്‍ മാത്രം നടപ്പാക്കിയിട്ടില്ല. നിയമ സാധ്യതയുടെ ആദ്യ പടി കേരളത്തില്‍ നിന്ന് തന്നെ തുടങ്ങണം എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് താന്‍ ഇപ്പോള്‍ ഇവിടെയെത്തിയിയിരിക്കുന്നതെന്ന് നിഹാരി മെഡാലി പറഞ്ഞു.
പൊള്ളല്‍േക്കുന്നതോടെ ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും തിരസ്‌കരിക്കപ്പെടന്ന ആളുകള്‍ക്ക് ഒരു കൈത്താങ്ങ് എന്നതാണ് ബേര്‍ണ്‍സ് സര്‍വൈവല്‍ മിഷന്‍ എന്ന നിഹാരി മെഡാലി നേതൃത്വം നല്‍കന്ന സംഘടനയുടെ ലക്ഷ്യം. ആസിഡ് അക്രമത്തിന് ഇരയാകുന്നവരെ ആശുപത്രിയിലെത്തിക്കുകയും, ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയുമാണ് ഹൈദരാബദിലെ ഒരു ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ ജോലിചെയ്യുന്ന നിഹാരി ചെയ്യുന്നത്. അസിഡ് അക്രമത്തിന് ഇരയാകുന്നവര്‍ക്ക് ബോധവത്കരണം, ചികിത്സാ സൗകര്യം എന്നിവക്ക് പുറമെ സ്‌റ്റോപ്പ് ആക്‌സിഡന്റ് അറ്റാക്ക് എന്ന ക്യാമ്പയിനും നിഹാരി നേതൃത്വം നല്‍കുന്നു.

---- facebook comment plugin here -----

Latest