പ്രധാനമന്ത്രി പത്താന്‍കോട്ട് സന്ദര്‍ശിക്കുന്നു

Posted on: January 9, 2016 9:01 am | Last updated: January 9, 2016 at 12:20 pm
SHARE

Narendra.Modi.ന്യൂഡല്‍ഹി: ഭീകരാക്രമണം നടന്ന പത്താന്‍കോട്ട് വ്യോമസേനാ താവളം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കുന്നു. 11.30 ഓടെയാണ് പ്രധാനമന്ത്രി പത്താന്‍കോട്ടിലെത്തിയത്. വ്യോമതാവളത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ മോദി വിലയിരുത്തും. വ്യോമസേനാത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായതായി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പത്താന്‍കോട്ട് വ്യോമതാവളത്തിലേക്ക് കടന്ന ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആറ് ഭീകരരേയും മൂന്ന് ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് വധിച്ചത്.

ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യാപാക് ചര്‍ച്ചകള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഈ മാസം 15ന് ഇരു രാജ്യങ്ങളിലേയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.