Connect with us

Gulf

'നിര്‍മാണാത്മകമായ നൂതനാശയങ്ങള്‍ രാജ്യ സൃഷ്ടിക്കുതകും'

Published

|

Last Updated

അല്‍ഫാരിസ് കാണാനെത്തിയ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും
ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മകള്‍ ശൈഖ
ജലീലയുമായി സംഭാഷണത്തില്‍

ദുബൈ: നിര്‍മാണാത്മകമായ നൂതനാശയങ്ങളാണ് രാഷ്ട്ര സൃഷ്ടിക്ക് ഉതകുകയെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. ശൈഖ് മുഹമ്മദിന്റെ കവിതകളെ അടിസ്ഥാനപ്പെടുത്തിയുള്ള രംഗാവിഷ്‌കാരമായ അല്‍ ഫാരിസ് കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ രണ്ടായിരത്തിലധികം ആളുകളാണ് ഈ സംഗീത രംഗാവിഷ്‌കാരം കാണാനെത്തിയത്. ദുബൈ സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ ജലീല ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ എത്തി. സര്‍ഗാത്മകമായ പരിപാടികളില്‍ സത്യസന്ധത വളരെ പ്രധാനമാണെന്നും ഇത് രാജ്യനിര്‍മാണത്തിന് ഗുണം ചെയ്യുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബൈ മീഡിയ ഓഫീസിന്റെ ഭാഗമായുള്ള ഗ്രാന്‍ഡ് ദുബൈയാണ് അല്‍ ഫാരിസ് നിര്‍മിച്ചത്. ലബനീസ് നടന്‍ ഗാസാന്‍ സാലിബ, ഇമാറാത്തി ഗായിക ബല്‍ഖീസ് എന്നിവരാണ് പ്രധാന റോളുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നും നാളെയും പ്രദര്‍ശനം തുടരും. ഈ രംഗാവിഷ്‌കാരത്തിന്പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.

Latest