കൂത്താളിയില്‍ പേപ്പട്ടിയുടെ പരാക്രമം

Posted on: January 8, 2016 10:44 pm | Last updated: January 8, 2016 at 11:02 pm
SHARE

പേരാമ്പ്ര: കൂത്താളിയില്‍ പേപ്പട്ടിയുടെ പരാക്രമം. ഏഴ് വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്കാണ് വെള്ളിയാഴ്ച പേപ്പട്ടിയുടെ കടിയേറ്റത്. കൂത്താളി എ.യു.പി. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അയന, ഈരാഞ്ഞീമ്മല്‍ ഗോപാലന്‍ (58) മാണിക്കോത്ത് ജുമാന (12) മുതുകാട് സ്വദേശി അപ്പച്ചന്‍ (65) എന്നിവരെയാണ് പട്ടി കടിച്ചത്. മാതാവനോടൊപ്പം സ്‌കൂളിലേക്ക് വരുമ്പോഴാണ് അയനക്ക്ുപട്ടിയുടെ കടിയേറ്റത്. അല്‍പസമയത്തിനകമാണ് വില്ലേജ് ഓഫീസ് പരിസരത്ത് നില്‍ക്കുകയായിരുന്ന ഗോപാലനെ പട്ടി അക്രമിച്ചത്. ഓടിയെത്തിയ നാട്ടുകാര്‍ പട്ടിയെ തല്ലിക്കൊന്നു. പരുക്കേറ്റവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും, കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികില്‍സ തേടി.