പത്താന്‍കോട്: അന്വേഷണത്തില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ പാക് തീരുമാനം

Posted on: January 8, 2016 9:59 pm | Last updated: January 9, 2016 at 12:20 pm
SHARE

pak highlevel meetingഇസ്‌ലാമാബാദ്: പത്താന്‍കോട്ട് വ്യോമ കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിവില്‍-മിലിട്ടറി ഉന്നതതല യോഗത്തിലാണ് തീരുമാനം. ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യ നല്‍കിയ വിവരങ്ങളില്‍ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികള്‍ യോഗം അവലോകനം ചെയ്തു. ഈ വിഷയത്തില്‍ ഇന്ത്യയുമായി നിരന്തര ബന്ധം സ്ഥാപിക്കണമെന്നും യോഗം തീരുമാനിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കരസേനാ മേധാവി റഹീല്‍ ഷരീഫ്, ധനമന്ത്രി ഇസ്ഹാഖ് ധാര്‍, ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജനറല്‍ നാസര്‍ ജന്‍ജ്വ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here