കേടുവന്ന ഭക്ഷ്യോത്പന്നങ്ങള്‍ നഗരസഭാ അധികൃതര്‍ പിടിച്ചെടുത്തു

Posted on: January 8, 2016 8:58 pm | Last updated: January 8, 2016 at 8:58 pm
SHARE
നഗരസഭാ അധികൃതര്‍ കടയില്‍ പരിശോധന നടത്തുന്നു
നഗരസഭാ അധികൃതര്‍ കടയില്‍ പരിശോധന നടത്തുന്നു

ദോഹ: രാജ്യത്തെ വിവിധ നഗരസഭാആരോഗ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വില്‍പ്പക്കനക്കായി കൊണ്ടുവന്ന കേടുവന്ന ഭക്ഷ്യോത്പന്നങ്ങല്‍ പിടച്ചെടുത്തു. ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാത്ത 290 സ്ഥാപനങ്ങള്‍ കണ്ടെത്തി. 14 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. റസ്റ്റോന്റുകള്‍, ഹോട്ടലുകള്‍, ഷോപ്പുകള്‍ എന്നിവയാണ് പൂട്ടിയത്. പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത 18,000 ഭക്ഷ്യ പായ്ക്കറ്റുകള്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. റയ്യാന്‍, വക്‌റ, ദോഹ, അല്‍ ഖോര്‍ നഗരസഭകളിലാണ് പരിശോധന നടന്നത്.
കഴിഞ്ഞ മാസം എല്ലാ നഗരസഭകളിലുമായി 3,500 പരിശോധനകള്‍ നടന്നു. റയ്യാനില്‍നിന്നും മൂന്നു ടണ്‍ ഭക്ഷ്യവസ്തുക്കളും ഗുണനിലവാരമില്ലാത്ത 30 ആടുകളെയും പിടിച്ചെടുത്തു. നഗരപരിധിയിലെ ഏതാനും സ്ഥാപനങ്ങള്‍ പൂട്ടി. ആകെ 1,88,200 റിയാല്‍ വില വരുന്ന ഉത്പന്നങ്ങള്‍ റയ്യാനില്‍ നിന്നും കണ്ടെടുത്തതായും നഗരസഭ അറിയിച്ചു.
അല്‍ ഖോറില്‍ 31 നിയമലംഘനങ്ങള്‍ പിടികൂടി. 23 സ്ഥാപനങ്ങള്‍ക്ക് മന്നറിയിപ്പു നല്‍കി. 10 സ്ഥപനങ്ങളില്‍നിന്നും കേടു വന്ന സാധനങ്ങള്‍ കയ്യോടെ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. 500 കിലോഗ്രാം ഭക്ഷ്യവസ്തുക്കളാണ് ഇവിടെ നിന്നും ഉപയോഗശൂന്യമെന്നു കണ്ടെത്തി പിടിച്ചെടുത്തത്.
ദോഹയില്‍ 2097 പരിശോധനകള്‍ നടത്തി. 161 നയമലംഘനങ്ങള്‍ കണ്ടെത്തി. 13 ഭക്ഷ്യശാലകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇതില്‍ റസ്റ്റോറന്റുകളും കോഫി ഷോപ്പുകളും ഉള്‍പ്പെടുന്നു. ഓള്‍ഡ് എയര്‍പോര്‍ട്ട്, റിഫ പ്രദേശങ്ങളില്‍നിന്നെല്ലാം നിയമലംഘനം പിടികൂടി. വക്‌റയില്‍ 235 പരിശോനകളാണ് നടന്നത്. 35 നിയമലംഘനങ്ങള്‍ കണ്ടെത്തി. 500 കിലോ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി.

LEAVE A REPLY

Please enter your comment!
Please enter your name here