ഖത്വര്‍ യൂനിവേഴ്‌സിറ്റി പി എച്ച് ഡിക്ക് അപേക്ഷ ക്ഷണിച്ചു

Posted on: January 8, 2016 8:35 pm | Last updated: January 8, 2016 at 8:35 pm
SHARE

ദോഹ: ഖത്വര്‍ യൂനിവേഴ്‌സിറ്റിയിലെ ബിസിനസ്, ഇക്കണോമിക്‌സ് കോളജിന്റെ ആദ്യ പി എച്ച് ഡി പ്രോഗ്രാം പ്രഖ്യാപിച്ചു. ബിസിനസ് അഡ്മിനിസ്‌ട്രേഷനിലാണ് പി എച്ച് ഡി. നാല് വര്‍ഷമാണ് കാലാവധി.
ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, ഫിനാന്‍സ് എന്നിവ ഉള്‍പ്പെടുന്നതായിരിക്കണം പി എച്ച് ഡി. ബിസിനസ് മാനേജ്‌മെന്റില്‍ ഉന്നത യോഗ്യതകളുള്ള പ്രൊഫഷനലുകളെ വാര്‍ത്തെടുക്കുന്നതിന് ഇത് സഹായകരമാകും. ഖത്വറില്‍ തന്നെ ആദ്യമായാണ് ഈ വിഷയത്തിലെ പി എച്ച് ഡി. ഇംഗ്ലീഷിലാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കേണ്ടത്.