Connect with us

Malappuram

 അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി ശബീറലി

Published

|

Last Updated

എടപ്പാള്‍: ഖുര്‍ആന്‍ അക്ഷരങ്ങള്‍ കാണുന്നി ല്ലെങ്കിലും അകക്കണ്ണിന്റെ വെളിച്ചത്തില്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവനും മനഃപാഠമാക്കി വിസ്മയ മാവുകയാണ് ശബീറലി. കാലടി പഞ്ചായത്തിലെ പോത്തന്നൂര്‍ താഴത്തോല പറമ്പില്‍ ബശീര്‍-നദീറ ദമ്പതികളുടെ മകന്‍ ശബീറലി(14)യാണ് അന്ധതയെ തോല്‍പിച്ച് പതിനെട്ട് മാസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ മുഴുവനും മനഃപാഠമാക്കിയത്. മലപ്പുറം മഅ്ദിന്‍ ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. എസ് എസ് എഫ് സാഹിത്യോത്സവുകളില്‍ മദ്ഹ്ഗാനം, അറബി ഗാനം, മാപ്പിളപ്പാട്ട്, ഉറുദുഗാനം എന്നീ ഇനങ്ങളില്‍ മികച്ച പ്രതിഭാത്വം തെളിയിച്ച ശബീറലി മഅ്ദിന്‍ ചെയര്‍മാനും നിരവധി മഹല്ലുകളുടെ ഖാസിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ പ്രത്യേക ശിക്ഷണത്തിലും വാത്സല്യത്തിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്.
നാലാമതൊരു ഹാഫിളിനെ കൂടി കിട്ടിയ സന്തോഷത്തിലാണ് പോത്തനൂര്‍ ഗ്രാമം. ഇന്ന് പോത്തന്നൂര്‍ സെന്ററില്‍ സുന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മീലാദ് സമ്മേളനത്തില്‍ വെച്ച് പണ്ഡിതന്മാര്‍, മഹല്ല് ഭാരവാഹികള്‍, പൗര പ്രമുഖര്‍, സംഘടനാ നേതാക്കള്‍ എന്നിവരുടെ സാനിധ്യത്തില്‍ സയ്യിദ് സീതിക്കോയ അല്‍ ബുഖാരി ശബീറലിയെ ആദരിക്കും. പരിപാടിയില്‍ യഹ്‌യ സഖാഫി കറുകത്തിരുത്തി ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നടത്തും. നരിപ്പറമ്പ് സി ഹൈദര്‍ മൗലവിയുടെ സ്മരണാര്‍ഥം കുടുംബം നല്‍കുന്ന പതിനായിരത്തൊന്ന് രൂപയുടെ പുരസ്‌കാരവും ചടങ്ങില്‍ ശബീറലിക്ക് നല്‍കും. ഷമീമ തസ്‌ലി, ഷാനിബ റസ്‌ലി, മുഹമ്മദ് ഷഖീബ് എന്നിവര്‍ സഹോദരങ്ങളാണ്.

Latest