മതവികാരം വ്രണപ്പെടുത്തി; ധോണിക്ക് എതിരെ അറസ്റ്റ് വാറണ്ട്

Posted on: January 8, 2016 2:11 pm | Last updated: January 8, 2016 at 6:11 pm
SHARE

dhoni_0801ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ കോടതിയാണ് ധോണിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈന്ദവ ദേവനായ വിഷ്ണുവിന്റെ രൂപത്തില്‍ ഒരു മാസികയുടെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇതിനെതിരെ ജയകുമാര്‍ ഹിരോമത് എന്നയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ലെയ്‌സ്, പെപ്‌സി, ബൂസ്റ്റ് തുടങ്ങിയ ഉത്പന്നങ്ങള്‍ കൈകളിലേന്തി വിഷ്ണുവിന്റെ രൂപത്തില്‍ നില്‍ക്കുന്ന ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നാണ് പരാതി.

ഏകദിന, ട്വന്റി-20 പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലാണ് ധോണിയിപ്പോള്‍. ജനുവരി 31നേ പര്യടനം പൂര്‍ത്തിയാകുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here