ഐഎസ് വിടാന്‍ ഉപദേശിച്ച മാതാവിനെ മകന്‍ പരസ്യമായി കൊലപ്പെടുത്തി

Posted on: January 8, 2016 6:06 pm | Last updated: January 8, 2016 at 6:06 pm
SHARE
അലി സഖര്‍
അലി സഖര്‍

ബെയ്‌റൂത്ത്: ഐഎസില്‍ നിന്ന് വിട്ടുപോരാന്‍ ഉപദേശിച്ച മാതാവിനെ മകന്‍ പരസ്യമായി കൊലപ്പെടുത്തി. സിറിയയിലെ റാഖയിലാണ് സംഭവം. 20 വയസ്സുകാരനായ അലി സഖര്‍ അല്‍ ഖാസിം എന്ന ഐഎസ് തീവ്രവാദിയാണ് മാതാവ് ലെന (45)യെ കൊലപ്പെടുത്തിയത്. തലക്ക് വെടിവെച്ച് കൊല്ലുകയായിരുന്നു.

യുഎസ് സഖ്യം ഐഎസിനെ ഇല്ലാതാക്കുമെന്നും അതിനാല്‍ ഐഎസ് വിട്ട് തന്നോടൊപ്പം രക്ഷപ്പെടണമെന്നും ലെന മകനെ ഉപദേശിച്ചിരുന്നു. തുടര്‍ന്ന് ഇവിടെ നിന്നും രക്ഷപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് മാതാവിനെ അലി സഖര്‍ പരസ്യമായി കൊലപ്പെടുത്തിയത്. പൊതുജന മധ്യത്തില്‍വെച്ചായിരുന്നു കൊലപാതകം.

LEAVE A REPLY

Please enter your comment!
Please enter your name here