ഭീകരര്‍ തങ്ങിയ കെട്ടിടത്തില്‍ നിന്നും ലഭിച്ചത് പാക്കിസ്ഥാനില്‍ നിര്‍മിച്ച മരുന്നുകള്‍

Posted on: January 8, 2016 4:55 pm | Last updated: January 9, 2016 at 12:03 pm

pathankot-painkillers_650x400പത്താന്‍കോട്ട്: വ്യോമസേനാ കേന്ദ്രം ആക്രമിച്ച ഭീകരര്‍ കൈവശം വെച്ചിരുന്നത് പാക്കിസ്ഥാനില്‍ നിന്നുള്ള മരുന്നുകള്‍. ലാഹോറില്‍ നിര്‍മിച്ച വേദനസംഹാരികളും കറാച്ചിയില്‍ നിര്‍മിച്ച സിറിഞ്ചുകളും ഭീകരര്‍തങ്ങിയ കെട്ടിടത്തില്‍ നിന്നും കണ്ടെടുത്തു. ഉപേക്ഷിക്കപ്പെട്ട സിറിഞ്ചുകളും ബാന്‍ഡേജുകളും കോട്ടണും പെര്‍ഫ്യൂമുകളും ഭക്ഷണപാക്കറ്റുകളും കെട്ടിടത്തില്‍ ഉണ്ടായിരുന്നു.

ഭീരര്‍ ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. ശാരീരിക ഉത്തേജനം പകരുന്നതിനുള്ള ചില മരുന്നുകളും കെട്ടിടത്തില്‍ നിന്ന് കണ്ടെടുത്താതയി റിപ്പോര്‍ട്ടുകള്‍ പറയുന്നു.