കിവീസിന് മൂന്ന് റണ്‍സ് ജയം

Posted on: January 8, 2016 4:24 am | Last updated: January 7, 2016 at 11:25 pm
ട്രെന്റ് ബോള്‍ട്ട് വിക്കറ്റിനായി അപ്പീല്‍ ചെയ്യുന്നു
ട്രെന്റ് ബോള്‍ട്ട് വിക്കറ്റിനായി അപ്പീല്‍ ചെയ്യുന്നു

മൗണ്ട് മൗഗനുയി: ശ്രീലങ്കക്കെതിരെ ടെസ്റ്റ്. ഏകദിന പരമ്പരകളിലെ വിജയഗാഥ ട്വന്റി-20യിലും ആവര്‍ത്തിച്ച് ന്യൂസിലന്‍ഡ്. ആവേശകരമായ ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് കിവീസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കിവീസ് 20 ഓവറില്‍ നാല് വിക്കറ്റിന് 182 റണ്‍സ്. വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് 20 ഓവറില്‍ 179 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. കിവീസിനുവേണ്ടി മാറ്റ് ഹെന്‍ട്രി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബോള്‍ട്ടാണു മാന്‍ ഓഫ് ദ മാച്ച്.
ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് കിവീസിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വില്യംസണ്‍ 53 റണ്‍സും ഗുപ്റ്റില്‍ 58 റണ്‍സും നേടി. കോളിന്‍ മുണ്‍റോ 36 റണ്‍സ് നേടി. റോസ് ടെയ്‌ലര്‍ ഒന്‍പത് പന്തില്‍ 22 റണ്‍സ് അടിച്ചുകൂട്ടി.
മുന്‍നിര തകര്‍ന്നടിഞ്ഞതാണ് ലങ്കയ്ക്ക് വിജയായത്. ഓപ്പണര്‍ ധനുഷ്‌ക ഗുണതിലക (46) മാത്രമാണ് മുന്‍നിരയില്‍ സ്‌കോര്‍ ചെയ്തത്. ദില്‍ഷന്‍ (0), ദിനേശ് ചാണ്ഡിമാല്‍ (7), സ്‌നേഹന്‍ ജയസൂര്യ (4), ആഞ്ചലോ മാത്യൂസ് (4) എന്നിവര്‍ പരാജയമായി. വാലറ്റത്ത് മിലിന്‍ഡ സിരിവര്‍ധന (42), തിസാര പെരേര (28) എന്നിവരുടെ പോരാട്ടമാണ്് ലങ്കക്ക് തോല്‍വിയിലും തലയെടുപ്പ് നല്‍കിയത്.