മെഹബൂബ മുഫ്തി ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും

Posted on: January 8, 2016 9:00 am | Last updated: January 8, 2016 at 7:51 pm
SHARE

mehabooba muftiശ്രീനഗര്‍: അന്തരിച്ച ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകളും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കും. മുഫ്തി ചികിത്സയിലിരിക്കെത്തന്നെ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായാണ് സൂചന. സഖ്യകക്ഷിയായ ബിജെപിക്കും ഇക്കാര്യത്തില്‍ എതിര്‍പ്പില്ല. ഇതോടെ മെഹബൂബ മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായി.

ജനുവരി 18ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ തീരുമാനം ഉടന്‍ പ്രഖ്യാപിക്കും. നിലവില്‍ അനന്ത്‌നാഗ് മണ്ഡലത്തില്‍ നിന്നുള്ള എം പിയാണ് ഈ 56കാരി. മുഖ്യമന്ത്രിയായാല്‍ എം പി സ്ഥാനം മെബഹബൂബ രാജിവയ്ക്കും.ജമ്മുകാശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരിക്കും മെഹബൂബ.

LEAVE A REPLY

Please enter your comment!
Please enter your name here