കൂരാച്ചുണ്ട് പൂവത്തും ചോല ഭാഗങ്ങളില്‍ എക്‌സൈസ് പാര്‍ട്ടി റെയ്ഡ് നടത്തി

Posted on: January 7, 2016 10:03 pm | Last updated: January 7, 2016 at 10:03 pm
SHARE

6e317f57-abd5-4987-8007-c9e42853b2adപേരാമ്പ്ര: കൂരാച്ചുണ്ട് പൂവത്തും ചോല ഭാഗങ്ങളില്‍ പേരാമ്പ്ര എക്‌സൈസ് പാര്‍ട്ടി റെയ്ഡ് നടത്തി. മണ്ടോപ്പാറ മലയുടെ താഴ്വാരത്ത് ചാരായം വാറ്റുന്നതിടയിലെത്തിയ എക്‌സൈസ് പാര്‍ട്ടിയെക്കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. ദാസന്‍ എന്നയാളാണ് ചാരായം വാറ്റിക്കൊണ്ടിരുന്നതെന്നും, ഇയാളുടെ പേരില്‍ കേസെടുത്തതായും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. വാറ്റാന്‍ പാകപ്പെടുത്തിയ 55 ലിറ്റര്‍ വാഷും, അഞ്ച് ലിറ്റര്‍ ചാരായവും ഇവിടെ നിന്ന് കണ്ടെടുത്തതായും, കൂരാച്ചുണ്ട്, കല്ലാനോട് മേഖലകളില്‍ വ്യാജചാരായം എത്തിക്കുന്നതിലെ പ്രധാന കണ്ണിയാണ് ദാസനെന്നും അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ എന്‍. സിറാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. പ്രജിത്ത്, പി.സി. ബാബു, കെ.സി. അമ്മദ്, പി.ജെ. ബേബി, െ്രെഡവര്‍ ദിനേശ് റെയിഡില്‍ പങ്കെടുത്തു.