Connect with us

Gulf

'ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയു'

Published

|

Last Updated

കോന്‍ണ്‍ഗ്രസ് യൂത്ത് വിംഗ് ദുബൈയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് ജന്മദിന സമ്മേളനത്തില്‍ പാലക്കാട് ഡി സി സി വൈസ് പ്രസിഡന്റ് സുമേഷ് അചുതന് ഉപഹാരം നല്‍കുന്നു

ദുബൈ: മതേതര ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയേയും വര്‍ഗീയ വല്‍കരണത്തേയും സമഗ്രമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്ന് പാലക്കാട് ഡി സി സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍ പറഞ്ഞു. കോണ്‍ഗ്രസ് യൂത്ത് വിംഗ് ദുബൈയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് ജന്മദിന സമ്മേളനത്തില്‍ മുഖ്യ പ്രാഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം പാര്‍ട്ടിയിലെ പാര്‍ലിമെന്റ് അംഗങ്ങളെപോലും വര്‍ഗീയ വിഷം ചീറ്റുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്തിരിപ്പിക്കാന്‍ കഴിയാത്ത നരേന്ദ്രമോദിക്ക് എങ്ങിനെയാണ് ഇന്ത്യയിലെ മുഴുവന്‍ ആളുകളേയും സംരക്ഷിക്കാന്‍ കഴിയുക. ഇന്ത്യയില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. അതിന്റെ തെളിവാണ് ഈയിടെ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈദര്‍ തട്ടത്താഴത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. ആഷിക്ക് ഉദ്ഘാടനം ചെയ്തു. ശ്രീകുമാര്‍, ഫിറോസ് ബാബു, പാലക്കാട് അസോസിയേഷന്‍ പ്രസിഡണ്ട് രവിശങ്കര്‍, ഇ വി മുഹമ്മദ് അലി കൊഴിക്കര, മിര്‍ഷാദ് നുള്ളിപ്പാടി, യാസിര്‍ കുറ്റിയാടി, നസറുദ്ദീന്‍, എ പി ഫൈസല്‍, ശഫീക്ക് കൊല്ലം, അശ്‌റഫ് പാലേരി, നിഷാന്‍, യാസിര്‍, ജലീഷ്, ശഫീഖ് ഏഷ്യാഡ്, റിയാസ് തലശ്ശേരി, നജീദ്, ഷിജു അബുദാബി, അന്‍വര്‍ സാദത്ത്, നദീര്‍, എന്നിവര്‍ സംസാരിച്ചു. ജോഫി സ്വാഗതവും ജെറീഷ് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest