‘ഫോട്ട’ പുതുവര്‍ഷ സംഗമം

Posted on: January 7, 2016 8:44 pm | Last updated: January 7, 2016 at 8:44 pm
SHARE
'ഫോട്ട' കുടുംബ സംഗമത്തിലെ ഗാനാലാപന മത്സരത്തില്‍ വിജയിച്ച ടീമുകള്‍ക്ക്  ട്രോഫി നല്‍കുന്നു
‘ഫോട്ട’ കുടുംബ സംഗമത്തിലെ ഗാനാലാപന മത്സരത്തില്‍ വിജയിച്ച ടീമുകള്‍ക്ക്
ട്രോഫി നല്‍കുന്നു

ദോഹ: ഫ്രന്‍ഡ്‌സ് ഓഫ് തിരുവല്ല (ഫോട്ട) ഖത്വര്‍ ചാപ്റ്റര്‍ പുതുവര്‍ഷ കുടുംബ സംഗമംവും ഗാനാലാപന മത്സരവും സംഘടിപ്പിച്ചു. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന ആഘോഷം ഡോ. തോമസ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിജി ജോണ്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ സി ചാക്കോ, റജി കെ ബേബി, അനില്‍ ടി ജേക്കബ് പ്രസംഗിച്ചു. പ്രൊഫ. നരേന്ദ്രപ്രസാദിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസി പ്രതിഭാ പുരസ്‌കാരം നേടിയ ഷീല ഫിലിപ്പോസിനെ മെമന്റോ നല്‍കി ആദരിച്ചു.
ഗാനാലാപന മത്സരത്തില്‍ വിജയിച്ച ടീമുകള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. അനിതാ സന്തോഷ്, ആലിസ് റെജി, സന്തോഷ് പി, വര്‍ക്കി സാമുവേല്‍, ബേബ് കുര്യന്‍, ബെന്നി ഫിലിപ്പ് നേതൃത്വം നല്‍കി.