Connect with us

National

പത്താന്‍കോട്ട് ആക്രമണം: ജെയ്‌ഷെ മുഹമ്മദ് തലവനടക്കം നാലുപേര്‍ക്ക് പങ്ക്

Published

|

Last Updated

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് തലവനടക്കം നാല്‌പേരുള്ളതായി ഇന്ത്യ. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍,സഹോദരന്‍ റഊഫ് എന്നിവരുടെ പങ്ക് കണ്ടെത്തി. പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച് നല്‍കിയ തെളിവുകളില്‍ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചാകും ഇന്ത്യ-പാക്ക് ചര്‍ച്ചകളെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ അതിര്‍ത്തികടന്നുള്ള തീവ്രവാദം അനുവദിക്കില്ലെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. ഇതിനിടെ ഇന്ത്യനല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പാക്ക് പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു. ഇന്ത്യ നിലപാട് കര്‍ക്കശമാക്കിയതോടെയാണ് പാക്ക് പ്രധാനമന്ത്രി നവാസ് ശരീഫ് ഉന്നതതല യോഗം വിളിച്ചത്.
അതിനിടെ കേന്ദ്രസര്‍ക്കാറിന്റെ പാക്ക്് നയത്തെ കോണ്‍ഗ്രസ് വീണ്ടും വിമര്‍ശിച്ചു. പാക്കിസഥാനോട് സഹിഷ്ണുതയും ഇന്ത്യന്‍ ജനതയോട് അസഹിഷ്ണുതയുമാണ് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍സിബല്‍ കുറ്റപ്പെടുത്തി.