Connect with us

Kerala

മുഫ്തി മുഹമ്മദ് സഈദ്: വിദ്യാഭ്യാസ മുന്നേറ്റത്തിനായി കേരളവുമായി കൈകോര്‍ത്ത ഭരണാധികാരി - കാന്തപുരം

Published

|

Last Updated

2004ല്‍ മര്‍കസ് സന്ദര്‍ശിച്ച മുഫ്തി മുഹമ്മദ് സഊദ് കാന്തപുരത്തോടൊപ്പം

2004ല്‍ മര്‍കസ് സന്ദര്‍ശിച്ച മുഫ്തി മുഹമ്മദ് സഊദ് കാന്തപുരത്തോടൊപ്പം

കോഴിക്കോട്: വിടപറഞ്ഞ കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് വിദ്യാഭ്യാസ പുരോഗതിക്കായി കേരളവുമായി കൈകോര്‍ത്ത ഭരണാധികാരിയെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍. കേരളവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു അദ്ദേഹം. മര്‍കസിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നിലവാരം തിരിച്ചറിഞ്ഞ അദ്ദേഹം കശ്മീരില്‍ നിന്ന് അനാഥരായ കുട്ടികളെ പഠനത്തിനായി മര്‍കസിലേക്ക് പറഞ്ഞയച്ചു. നിലവില്‍ മര്‍കസിലെ കശ്മീര്‍ ഹോമില്‍ ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ നിന്ന് പഠനം പൂര്‍ത്തീകരിച്ച് കശ്മീരിലേക്ക് മടങ്ങിയ നിരവധി വിദ്യാര്‍ത്ഥികളുണ്ട്. അവര്‍ നിലവാരമുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ അവിടെ സജീവമാണ്. 2004ല്‍ മുഫ്തി മുഹമ്മദ് സഈദ് മര്‍കസ് സന്ദര്‍ശിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ സാധ്യതകള്‍ ഉപയോഗപ്പെടുത്തി തന്റെ സംസ്ഥാനമായ കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ച ജനകീയനായിരുന്നു അദ്ദേഹം, കാന്തപുരം പറഞ്ഞു.