ആര്‍എസ്പിയില്‍ തിരുത്തല്‍ വേണമെന്ന് വി പി രാമകൃഷ്ണപിള്ള

Posted on: January 7, 2016 3:17 pm | Last updated: January 7, 2016 at 3:18 pm
SHARE

vp ramakrishna pillai

കൊല്ലം: ആര്‍എസ്പി നേതൃത്വത്തിന്റെ പോക്ക് ശരിയല്ലെന്ന് മുതിര്‍ന്ന ആര്‍എസ്പി നേതാവ് വി പി രാമകൃഷ്ണപിള്ള. ആര്‍എസ്പിയില്‍ തിരുത്തല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മകള്‍ തന്നോട് ചോദിച്ചിട്ടല്ല പാര്‍ട്ടിവിട്ടതെന്നും അദ്ദേഹം പറഞ്ഞു. മകള്‍ ബി ജയന്തി ആര്‍എസ്പി വിട്ട് സിപിഎമ്മിലേക്ക് പോയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വി പി രാമകൃഷ്ണപിള്ള.

ആര്‍എസ്പി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ബി ജയന്തി സിപിഎമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. ആര്‍എസ്പിയുടെ വലതു വ്യതിയാനത്തെത്തുടര്‍ന്നാണ് പാര്‍ട്ടി വിടുന്നതെന്ന് ജയന്തി വ്യക്തമാക്കി.