ശാശ്വതീകാനന്ദയുടെ മരണം: അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി

Posted on: January 7, 2016 2:09 pm | Last updated: January 7, 2016 at 2:10 pm
SHARE

SWAMY_saswathikananda

കൊച്ചി: ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടേയെന്ന് ഹൈക്കോടതി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുകള്‍ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു.

ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി കത്തുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. കത്തില്‍ പലരുടേയും പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.