Connect with us

Kerala

പത്താന്‍കോട്ട് ഭീകരാക്രമണം: പ്രധാനമന്ത്രി വിശദീകരണം നല്‍കണം: എ കെ ആന്റണി

Published

|

Last Updated

തിരുവനന്തപുരം: പത്താന്‍കോട്ടിലെ ഭീകരാക്രമണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി. മുന്‍കൂട്ടി നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടും ആക്രമണം തടയാനായില്ല. രാജ്യസുരക്ഷയുടെ കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. എന്താണ് സംഭവിച്ചതെന്ന് പ്രധാനമന്ത്രി രാജ്യത്തോട് പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ യുഡിഎഫിലെ ചിലര്‍ക്ക് തലക്കനമുണ്ടായി. അമിത ആത്മവിശ്വാസത്തോടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിന്റെ തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടത്. അമിതമായി അഹങ്കരിച്ചാല്‍ നാശമുണ്ടാകുമെന്ന കാര്യം ഓര്‍ത്തിരിക്കണം. ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. സോണിയാഗാന്ധി വന്നതോടെ സ്ഥിതിഗതികള്‍ മാറിവന്നതായും ആന്റണി പറഞ്ഞു.

Latest