Connect with us

Kerala

ഭൂമി കൈയേറ്റം: ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: ഭൂമി കൈയേറിയെന്ന പരാതിയില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവ്. ജേക്കബ് തോമസും ഭാര്യയും കര്‍ണാടകയില്‍ ഭൂമി കൈയേറിയെന്ന പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി ബെര്‍ബി ഫെര്‍ണാണ്ടസിന്റെ പരാതിയിലാണ് ലോകായുക്ത ഉത്തരവ്.

കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് രഹസ്യ പരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍സിന്റെ രേഖകളും മൊഴികളും ലോകായുക്ത പരിശോധിക്കും. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയില്‍ ഭാര്യ ഡെയ്‌സി ജേക്കബുമായി ചേര്‍ന്ന് റിസര്‍വ്വ് വനം ഉള്‍പ്പെടുന്ന 151 ഏക്കര്‍ ഭൂമി ജേക്കബ് തോമസ് വാങ്ങിയെന്നാണ് പ്രധാന ആരോപണം. അവധിയിലായിരിക്കെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തതായും ആരോപിക്കുന്നുണ്ട്.

Latest