ലൈറ്റ് ഓഫ് മദീനയും ആത്മീയ സമ്മേളനവും ഇന്ന് സ്വലാത്ത് നഗറില്‍

Posted on: January 7, 2016 11:56 am | Last updated: January 7, 2016 at 11:56 am

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന് സ്വലാത്ത് നഗറില്‍ റബീഅ് ആത്മീയ സംഗമവും സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് ദാന ചടങ്ങും നടക്കും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന പരിപാടിയില്‍ ലൈറ്റ് ഓഫ് മദീനക്ക് മലേഷ്യന്‍ പ്രകീര്‍ത്തന സംഘം നേതൃത്വം നല്‍കും. മഗ്‌രിബ് നിസ്‌കാരാനന്തരം സ്വലാത്ത് ആത്മീയ സംഗമം ആരംഭിക്കും.
ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി അറബി ഭാഷാ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്ക് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നല്‍കി വരുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് സമസ്ത ട്രഷറര്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ക്ക് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ നല്‍കും. പരിപാടിയില്‍ സയ്യിദ് അഹ്മദുല്‍ ബുഖാരി ആണ്ട് നേര്‍ച്ചയും പരീക്ഷാര്‍ഥികള്‍ക്ക് പ്രത്യേക പ്രാര്‍ഥനയും നടത്തും. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ നരിക്കോട്, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, അശ്‌റഫ് സഖാഫി കടവത്തൂര്‍, അബ്ദുല്ലക്കുട്ടി ബാഖവി, അലിക്കുഞ്ഞി ദാരിമി, അബ്ദുല്‍ ഗഫൂര്‍ ബാഖവി പെരുമുഖം, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, മുഹമ്മദ് റഫീഖ് അമാനി, ഫൈസല്‍ അഹ്‌സനി ഉളിയില്‍ സംബന്ധിക്കും.