Connect with us

Malappuram

ഒപ്പനയില്‍ മുഴങ്ങിയത് ന്യൂജന്‍ പാട്ടുകള്‍

Published

|

Last Updated

മലപ്പുറം: തനിമയാര്‍ന്ന ഒപ്പനപ്പാട്ടുകള്‍ക്ക് പകരം ഹയര്‍സെക്കന്‍ഡറി ഒപ്പനയില്‍ മുഴങ്ങിയത് ന്യൂജനറേഷന്‍ ആല്‍ബം പാട്ടുകള്‍. 21 ടീമുകള്‍ മത്സരിച്ചപ്പോള്‍ 14 പേരും ഉപയോഗിച്ചത് ആല്‍ബം പാട്ടുകള്‍. ഒപ്പന നിയമങ്ങളും സാഹിത്യശുദ്ധിയും മറന്നുള്ള ഇശലും വേഷവും അവതരണവുമായതോടെ പലരും നിരാശപ്പെടുത്തി. ഒപ്പനക്ക് ചേര്‍ന്ന ഇശലുകള്‍ തിരഞ്ഞെടുക്കാതിരുന്നതോടെ അവതരണത്തിലും പാളിച്ചയുണ്ടായി.
ഒതുക്കിയുള്ള കൈമുട്ടിന് പകരം ഗ്രൂപ്പ് ഡാന്‍സ് ശൈലിയിലേക്ക് നീങ്ങി പലരും. തോഴിമാരുടെ ആഭരണങ്ങളില്‍ മിതത്വം പാലിക്കണമെങ്കില്‍ പലരും മണവാട്ടിയെ പോലെ ആഭരണങ്ങളണിഞ്ഞാണ് വേദിയിലെത്തിയത്.
പകുതിവരെ ഒരുപാട്ടും മറുപകുതി വേറൊരു പാട്ടുമായുള്ള പരീക്ഷണവും ചിലര്‍ നടത്തി.

Latest