പട്ടാമ്പിയില്‍ വ്യാപാരികളും പോലീസും ഏറ്റുമുട്ടി: ലാത്തി ചാര്‍ജ്ജ്

Posted on: January 7, 2016 10:59 am | Last updated: January 7, 2016 at 10:59 am
SHARE

പാലക്കാട്: പട്ടാമ്പിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ സെയില്‍ടാക്‌സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പട്ടാമ്പി-തൃത്താല നിയോജക മണ്ഡലത്തില്‍ വ്യാപാരികള്‍ കടയടപ്പ് സമരം നടത്തി.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവത്തിന് തുടക്കം. കടകളില്‍ പോലീസ് സംരക്ഷണത്തോടെ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തടഞ്ഞ് വെക്കുകയും തുടര്‍ന്ന് പോലീസുമായി സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് വ്യാപാരികളില്‍ ചിലര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ശമീര്‍, നാസര്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രശ്‌നത്തെ തുടര്‍ന്ന് കണ്ടാലറിയാവുന്ന 75 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് കടകള്‍ അടക്കുകയായിരുന്നു. കട പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരില്‍ നിന്ന് മഹസര്‍ ഉള്‍പ്പെടെ പിടിച്ച് വാങ്ങി ചീന്തിക്കളയുകയും പോലീസിനെതിരെ പ്രകോപനമായി പെരുമാറുകയും ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. എന്നാല്‍ സംഘര്‍ത്തിനിടയില്‍ പുറത്ത് നിന്നുളളവര്‍ വ്യാപ്യാരികള്‍ക്കൊപ്പം ചേര്‍ന്ന് പ്രശ്‌നമുണ്ടാക്കിയെന്നാണ് പറയുന്നത്. പടിഞ്ഞാറങ്ങാടിയിലെ വ്യാപാരി ശമീര്‍ വൈക്കത്ത്,നാസര്‍, മുസ്ത്വഫ മുളയംകാവ് എന്നിവരെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.

പാട്ടാമ്പി- പാലക്കാട് റൂട്ടില്‍ ഗതാഗതം
തടസപ്പെട്ടു
പാലക്കാട്: പട്ടാമ്പിയില്‍ കടകളിള്‍ പരിശോധനക്ക് എത്തിയസെയില്‍ടാക്‌സ് ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം കാരണ പട്ടാമ്പി -പാലക്കാട് റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പരിശോധനയെത്തുടര്‍ന്ന് വ്യാപാരികള്‍ റോഡില്‍ കുത്തിയിരുപ്പ് നടത്തിയതോടെയാണ് ഗതാഗത തടസം ഉണ്ടായത്. നേരത്തെ കടകളിലെ പരിശോധനയെത്തുടര്‍ന്ന് ഉദ്യോഗസ്ഥ രെ തടഞ്ഞിരുന്നു. ഇതാണ് ബുധനാഴ്ച്ച കൂടുതല്‍ പോലീസുമായെത്തി കടകള്‍ പരിശോധിക്കാന്‍ കാരണമായത്. എന്നാല്‍ കഴിഞ്ഞ ദിവസം പട്ടാമ്പിയില്‍ ചില കടകള്‍ പരിശോധന നടത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് ഉണ്ടായത്. എന്നാല്‍ അപ്പോള്‍ കടയുടമയോ മറ്റോ ഇവരുടെ പരിശോധനയെ തടസപ്പെടുത്തിയിരുന്നില്ല.എന്നാല്‍ ചില കടകളില്‍ മാത്രം പരിശോന നടത്താന്‍ വ്യാപാരികള്‍ അനുവദിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ശരിയായ കണക്കൂകള്‍ സൂക്ഷിക്കുന്നവര്‍ക്ക് പരിശോധനക്ക് പ്രശ്‌നമൊന്നുമില്ലെന്നിരിക്കെ ഇപ്പോള്‍ നടത്തൂന്ന പ്രതിഷേധം എന്തിന്റെ പേരിലാണ് എന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here