മെഗാ മെഡിക്കല്‍ ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: January 7, 2016 5:28 am | Last updated: January 7, 2016 at 12:29 am
SHARE

കോഴിക്കോട്: അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഭാഗമായി വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം പത്തിന് ഈങ്ങാപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപം രാവിലെ എട്ട് മുതല്‍ നടക്കുന്ന ക്യാമ്പില്‍ വിവിധ മെഡിക്കല്‍ വിഭാഗങ്ങളിലായി ഡോ. ഹാറൂണ്‍ റശീദ് മന്‍സൂരി, ഡോ. ഇംദാദുല്ല ഖാന്‍, ഡോ. മുജീബ്, ഡോ. ഒ കെ എം അബ്ദുര്‍റഹിമാന്‍, ഡോ. ഹാഫിസ് ശരീഫ്, ഡോ. ശാഹുല്‍ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ കേരളത്തിനു പുറത്ത് നിന്നുള്ള വിദഗ്ധരായ ഡോക്ടര്‍മാരും പങ്കെടുക്കും. 2000 രോഗികള്‍ക്ക് മരുന്നുകള്‍ സൗജന്യമായി നല്‍കും. ആവശ്യമുള്ളവര്‍ക്ക് തുടര്‍ ചികിത്സകളില്‍ ഇളവുകള്‍ വരുത്തുമെന്നും സംഘാടക സമിതി ഭാരവാഹികളായ ടി ടി അബ്ദുല്‍ഗഫൂര്‍ ലത്വീഫി, സാബിത് സഖാഫി, ബദ്‌റുദ്ദീന്‍ ഹാജി അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാന്‍ 04952232000, 9526213535 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.