പര്‍വത നിരകളില്‍ വെള്ളച്ചാട്ടം

Posted on: January 6, 2016 10:43 pm | Last updated: January 6, 2016 at 10:43 pm
SHARE

vellachattamറാസല്‍ ഖൈമ: കനത്തമഴയെത്തുടര്‍ന്ന് റാസല്‍ ഖൈമ ജെയ്‌സ് പര്‍വത നിരകളില്‍ വെള്ളച്ചാട്ടം.
യു എ ഇയില്‍ ഏറ്റവും വലിയ നീര്‍ച്ചാലായ വാദി അല്‍ ബീഹ് നിറഞ്ഞ് കവിഞ്ഞു. ഇവിടങ്ങളില്‍ ഹെലികോപ്റ്ററുകളില്‍ പോലീസും ദുരന്തനിവാരണ സേനയും നിരീക്ഷണം നടത്തുന്നുണ്ട്. നീര്‍ച്ചാലുകളില്‍ കുടുങ്ങിയ വാഹനങ്ങളെ പോലീസും സിവില്‍ ഡിഫന്‍സും രക്ഷപ്പെടുത്തി.
വടക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാറ്റിന്റെ വേഗത 25 മുതല്‍ 35 കിലോമീറ്റര്‍ വരെയായിരിക്കും. അബുദാബിയില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. ഉള്‍പ്രദേശങ്ങളില്‍ താപനില കുറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here